ന്യൂദൽഹി- അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കം സംബന്ധിച്ച് കേസ് ജനുവരി നാലിന്
വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയിൽ ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിക്ക് സംഘ്പരിവാർ സംഘടനകളിൽനിന്ന് സമർദ്ദം കൂടി വരുന്ന സഹചര്യത്തിലാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.






