വിർജീനിയ- അമേരിക്കയിൽ മുപ്പത് വർഷം പഴക്കമുള്ള ചർച്ച് ഹിന്ദു ക്ഷേത്രമാക്കുന്നു. പോർട്‌സ്മൗത്തിലെ ചർച്ചാണ് സ്വാമി നാരായണ ക്ഷേത്രമാക്കി മാറ്റുന്നത്. അഹമ്മദാബാദിലെ മണിനഗർ സ്വാമി നാരായൺ ഗഡി സൻസ്ഥാനാണ് ചർച്ച് വാങ്ങിയത്. ഇത്തരത്തിൽ ക്ഷേത്രമാക്കി മാറ്റുന്ന അമേരിക്കയിലെ ആറാമത്തെയും ലോകത്തിലെ ഒൻപതാമെത്തെയും ചർച്ചാണിത്. കാലിഫോർണിയ, ലൂയിസ് വില്ല, പെൻസിൽവാനിയ, ലോസ് എയ്ഞ്ചൽസ്, ഒഹിയോ എന്നിവടങ്ങളിലെ ചർച്ചുകളാണ് നേരത്തെ ക്ഷേത്രങ്ങളാക്കിയത്.
ചർച്ചിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും മറ്റൊരു വിശ്വാസത്തിന്റെ ആത്മീയ ഇടമായിരുന്നു ഇതെന്നും വിർജീനിയയിലെ ഹരിഭക്തരുടെ ആദ്യത്തെ ക്ഷേത്രമാണിതെന്നും ഭഗവത് പ്രിയദാസ് സ്വാമി പറഞ്ഞു. വിർജീനിയയിൽ പതിനായിരത്തോളം ഗുജറാത്തികളുണ്ടെന്നാണ് കണക്ക്. 18,000 ചതുരശ്ര അടിയിലാണ് ചർച്ച നിലകൊള്ളുന്നത്. 150 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 1.6 മില്യൺ ഡോളറിനാണ് ചർച്ച് വാങ്ങിയത്.