Sorry, you need to enable JavaScript to visit this website.

ദര്‍ശനത്തിനെത്തിയ യുവതികളെ ബലമായി തരിച്ചിറക്കുന്നു; ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം

പമ്പ- ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ തിരിച്ചിറങ്ങുന്നു. യുവതികളില്‍ ഒരാള്‍ ബോധരഹിതയായതിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങുന്നത്.  മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയാണു ബോധരഹിതയായത്. പ്രഥമശുശ്രൂഷ നല്‍കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു തിരിച്ചിറങ്ങില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് ബലമായി ഇവരെ തിരിച്ചിറക്കുകയാണ്. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടശേഷമാണ് ഇവര്‍ തിരിച്ചിറങ്ങുന്നത്. താഴെ എത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതിനുശേഷം വീണ്ടും സന്നിധാനത്തേക്കു കൊണ്ടുപോകാമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി യുവതികള്‍ പറഞ്ഞു.

ഇന്നു രാവിലെയാണു യുവതികള്‍ മലകയറുന്നതിനായെത്തിയത്. പോലീസ് ഇവരെ മരക്കൂട്ടം വരെ എത്തിച്ചിരുന്നു. അപ്പാച്ചിമേടു മുതല്‍ ശക്തമായ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉണ്ടായത്. അപ്പാച്ചിമേടില്‍നിന്ന് പ്രതിഷേധക്കാരെ തള്ളിമാറ്റിയാണു മരക്കൂട്ടത്ത് എത്തിച്ചത്. ഇവിടെനിന്നും തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എത്ര ദിവസം തടഞ്ഞുവെച്ചാലും ദര്‍ശനം നടത്താതെ തിരികെപോകില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പോലീസാണെന്നും യുവതികള്‍ പറഞ്ഞിരുന്നു.

 

Latest News