Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ സംഘര്‍ഷം അനുവദിക്കാനാകില്ല; യുവതികളെ പിന്തിരിപ്പിക്കും- മന്ത്രി കടകംപള്ളി

തിരുവനന്തപുരം- ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പ മുതല്‍ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ടെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അവരേയും ബാധിക്കുമെന്നതിനാലാണ്  യുവതികളെ പോലീസിന് പിന്തിരിപ്പിക്കേണ്ടിവരുന്നതെന്നും കടകംപള്ളി പറഞ്ഞു.
ഭക്തര്‍ പ്രകോപിതരായിരിക്കയാണെന്നും പോലീസ് ഇക്കാര്യം യുവതികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  
പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നാണ് യുവതികള്‍ പറയുന്നതെങ്കിലും  യുവതികളുടെ ജീവന്‍ സംരക്ഷിക്കാന്‍ പോലീസ് ബാധ്യസ്ഥരാണ്.  തിരിച്ചുപോകില്ലെന്ന ഉറച്ച നിലപാടിലാണ് യുവതികള്‍. ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കക്കൂസിന്റെയും കുളിമുറിയുടോയും കണക്കെടുപ്പല്ല ഹൈക്കോടതി നിരീക്ഷകസമിതിയുടെ പണിയെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പ്രത്യേക സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്. അവര്‍ സര്‍ക്കാരിനേയും ദേവസ്വംബോര്‍ഡിനേയും ക്രമസമാധാന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഉപദേശിക്കണം. മറ്റു കാര്യങ്ങള്‍ നോക്കാന്‍ നേരത്തെ തന്നെ കമ്മീഷനുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest News