Sorry, you need to enable JavaScript to visit this website.

റോഹിംഗ്യകള്‍ ഹിന്ദുക്കളെ കൊന്നു തിന്നുന്നു; വൈറലായി വ്യാജ വാര്‍ത്ത-video

ന്യൂദല്‍ഹി- മ്യന്മറില്‍ വംശീയ ഉന്മൂലനത്തിരയായ റോഹിംഗ്യകള്‍ക്കെതിരെ ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം. റോഹിംഗ്യകള്‍ ഹിന്ദുക്കളെ കൊന്നു ഭക്ഷിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങളും പത്രകട്ടിംഗുകളും സഹിതം പ്രചരിപ്പിക്കുന്നത്.

തിബത്തിലെ ശവസംസ്‌കാര ആചാരങ്ങളുടെ ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്ന് സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തുറന്നു കാട്ടുന്ന ആള്‍ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ വാര്‍ത്താ വെബ് സൈറ്റായ ദൈനിക് ഭാരതാണ് റോഹിംഗ്യകള്‍ ഹിന്ദുക്കളെ കൊന്നുതിന്നുന്നുവെന്നും മുസ്്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹരിയാനയിലെ മേവാത്തില്‍ ഇതുസംബന്ധിച്ച് കേസുണ്ടെന്നും ആദ്യം വാര്‍ത്ത നല്‍കിയത്.

റോഹിംഗ്യകള്‍ ഹിന്ദുസ്ഥാനില്‍ തങ്ങി ഹന്ദുക്കളെ കൊന്നുതിന്നുന്നുവെന്ന് ആജ്തക് ഗുഡ്ഗാവ് പത്രവും നല്‍കി. ഓണ്‍ലൈനിലും ഇത് പ്രസിദ്ധീകരിച്ചു. ഇന്ത്യാ ടുഡേയുടെ ആജ്തകുമായി ബന്ധമുള്ളതല്ല ആജ്തക് ഗുഡ്ഗാവ്.

തിബത്തിലെ ബുദ്ധമതാനുയായികള്‍ കഴുകന്മാര്‍ക്കായി മൃതദേഹങ്ങള്‍ മലമുകളില്‍ ഉപേക്ഷിക്കുന്ന വിഡിയോയിലെ ചിത്രങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചതെന്ന് ആള്‍ട് ന്യൂസ് വ്യക്തമാക്കുന്നു.

 

Latest News