Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മർകസ് സന്ദർശിച്ചു 

പ്രമുഖ ഇന്ത്യൻ നയതന്ത്ര വിദഗ്ധനും സഊദി അറേബ്യയിലെ ഇന്ത്യൻ ഹജ്ജ് കോൺസുൽ ജനറലുമായ മുഹമ്മദ് നൂർ ഹസൻ മർകസിൽ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട്- ഇന്ത്യൻ നയതന്ത്ര വിദഗ്ധനും സൗദി അറേബ്യയിലെ ഇന്ത്യൻ കോൺസുൽ ജനറലുമായ മുഹമ്മദ് നൂർ ഹസൻ ശൈഖ് കോഴിക്കോട് കാരന്തൂർ മർകസ് സന്ദർശിച്ചു. എട്ടുവർഷമായി  ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഥമ കേരള സന്ദർശനമാണ് ഇത്.  മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിസ്മയിപ്പിക്കുന്നതാണെന്നും  സാമൂഹികമായി പിന്നാക്കം നിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള യത്‌നങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉപഹാരം നൽകി. കേരള ഹജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മർകസ് വൈസ് ചാൻസലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ എ.കെ അബ്ദുൽ ഹമീദ് ,ഹസ്സൻ സഖാഫി തറയിട്ടാൽ എന്നിവർ പ്രസംഗിച്ചു. 

Latest News