മദീന - പ്രവാചക നഗരിയിൽ സിയാറത്തിനെത്തുന്നവരെ സ്വീകരിക്കുന്നതിന് ഖുബാ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടാൻ തുടങ്ങി.
ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന ഉംറ തീർഥാടകർക്കും സന്ദർശകർക്കും മുന്നിൽ ഖുബാ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മൂന്നു മാസം മുമ്പ് നിർദേശം നൽകിയിരുന്നു.
ഇന്നലെ മുതലാണ് ഖുബാ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടുന്നതിന് തുടങ്ങിയത്.
ഇതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ക്രമീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നതായി മദീന ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ശൈഖ് ഖൈസ് അൽമുഅയ്ഖിലി പറഞ്ഞു.