ബുഖൈരിയയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു

ബുറൈദ- ബുറൈദക്കടുത്തുള്ള ബുഖൈരിയയിലുണ്ടായ വാഹനപകടത്തിൽ ആലപ്പുഴ, മാവേലിക്കര സ്വദേശി പ്രകാശ് ഗോപാലകൃഷ്ണ പിള്ള (41)മരിച്ചു. ഇലക്ട്രീഷ്യനായി ജോലിചെയ്തുവരികയായിരുന്ന ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഭാര്യ ഗ്രീഷ്മ, മകൻ അഭിഷേക് (10). മുജീബ് കുറ്റിച്ചിറയുടെ നേതൃത്വത്തിൽ ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗം പ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.

Latest News