ജിദ്ദയിൽ പാലത്തിന് മുകളിൽ യുവാവിന്റെ ആത്മഹത്യാശമം

ദക്ഷിണ ജിദ്ദയിൽ അൽഖൈർ പാലത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ പട്രോൾ പോലീസ് രക്ഷപ്പെടുത്തുന്നു. 

ജിദ്ദ- ദക്ഷിണ ജിദ്ദയിലെ അൽഖൈർ പാലത്തിന് മുകളിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പട്രോൾ പോലീസ് തടഞ്ഞു. 33 കാരന്റെ പൗരത്വം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുവാവിനെ ആത്മാഹുതിയിൽനിന്ന് അനുനയിപ്പിച്ച് പിന്തിരിപ്പിക്കുന്നതിന് മുമ്പായി ഇയാൾ പാലത്തിന് മുകളിൽ നിൽക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹ്യമാധ്യമങ്ങളിൽ ഉപയോക്താക്കൾ പങ്കുവെച്ചിരുന്നു. പോലീസ് യുവാവിനെ കുറിച്ചും ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങളെ കുറിച്ചും അന്വേഷിച്ച് വരികയാണ്. 

 

Latest News