മദീന - വിദേശത്തേക്ക് വൻതുക കടത്തുന്നതിനുള്ള ശ്രമം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. പതിനാറര ലക്ഷത്തിലേറെ റിയാൽ വസ്ത്രങ്ങളും ഈത്തപ്പഴവും സൂക്ഷിച്ച കാർട്ടണുകളിൽ ഒളിപ്പിച്ചാണ് കടത്തുന്നതിന് ശ്രമിച്ചത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്തുകയായിരുന്നു.