Sorry, you need to enable JavaScript to visit this website.

അമിത വേഗത്തിനുള്ള പിഴ: തെറ്റിദ്ധാരണ പാടില്ലെന്ന്‌

റിയാദ് - അമിത വേഗത്തിനുള്ള പിഴയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾക്കെതിരെ ട്രാഫിക് ഡയറക്ടറേറ്റ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. നിശ്ചിത വേഗപരിധിയേക്കാൾ മണിക്കൂറിൽ എത്ര കിലോമീറ്റർ അധിക വേഗത്തിലാണോ വാഹനമോടിക്കുന്നത് എങ്കിൽ അതിന്റെ അടിസ്ഥാനത്തിലാണ് നിയമ ലംഘകർക്കുള്ള പിഴകൾ നിശ്ചയിക്കുക. മോശം കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാലും വേഗം അളക്കുന്ന സാങ്കേതിക വിദ്യകളിൽ സംഭവിക്കാവുന്ന തകരാറുകളാലും കാറുകളുടെ വേഗം കണക്കാക്കുന്നതിൽ സംഭവിക്കുന്ന സാങ്കേതിക പിഴവുകൾ ട്രാഫിക് നിയമം പരിഗണിക്കുന്നുണ്ട്. 
ഓവർടേക്ക് ചെയ്യുന്ന നിമിഷങ്ങളിൽ നിശ്ചിത പരിധിയേക്കാൾ വേഗം കൂട്ടേണ്ടിവരുന്ന സാഹചര്യങ്ങളും പ്രത്യേകം കണക്കിലെടുക്കുന്നുണ്ട്. ഇതനുസരിച്ച് കൂടിയ വേഗം മണിക്കൂറിൽ 80 മുതൽ 120 വരെ കിലോമീറ്ററായി നിശ്ചയിച്ച റോഡുകളിൽ നിശ്ചിത വേഗത്തേക്കാൾ മണിക്കൂറിൽ പത്തു കിലോമീറ്റർ അധിക വേഗത്തിൽ വാഹനമോടിക്കുന്നത് പിഴ ചുമത്തപ്പെടുന്ന നിയമ ലംഘനമായി കണക്കാക്കില്ല. കൂടിയ വേഗം മണിക്കൂറിൽ 140 കിലോമീറ്ററായി നിശ്ചയിച്ച റോഡുകളിൽ ഇത് അഞ്ചു കിലോമീറ്ററാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറഞ്ഞു.

 

Latest News