ട്രാഫിക് നിയമം ലംഘിച്ച കാര്‍ തടഞ്ഞ പോലീസുകാരനെ ഇടിപ്പിച്ചു ബോണറ്റില്‍ കിടത്തി വലിച്ചിഴച്ചു- Video

ഗുഡ്ഗാവ്- തെറ്റായ ദിശയിലൂടെ ഓടിച്ചു വന്ന കാര്‍ തടഞ്ഞ ട്രാഫിക് പോലീസുകാരനെ കാറോടിച്ച യുവാവ് ഇടിപ്പിച്ചു കാറിന്റെ ബോണറ്റില്‍ കിടത്തി മുന്നോട്ട് വലിച്ചിഴച്ചു. ഗുഡ്ഗാവില്‍ ഇന്നലെ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വിഡിയോ എഎന്‍ഐ ആണു പുറത്തുവിട്ടത്. ഗുഡ്ഗാവിലെ സിഗ്നേചര്‍ ടവര്‍ ചൗക്കിനു സമീപത്താണ് ബുധനാഴ്ച സംഭവമുണ്ടായത്. ഒരു ദൃക്‌സാക്ഷിയാണ് ഇതു മൊബൈലില്‍ പകര്‍ത്തിയത്. തെറ്റായ ദിശയില്‍ ഓടിച്ചു വന്ന കാര്‍ ട്രാഫിക് പോലുകാരന്‍ മുന്നിലെത്തി തടഞ്ഞു. കാറോടിച്ചിരുന്ന യുവാവ്  പിന്നോട്ടെടുത്ത് തിരിഞ്ഞു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതു തടയാന്‍ മുന്നില്‍ നിന്നു ശ്രമിച്ച പോലീസുകാരനു നേര്‍ക്ക് യുവാവ് കാര്‍ മുന്നോട്ടെടുക്കകയായിരുന്നു. ഇതോടെ പോലീസുകാരന്‍ ജീവന്‍ രക്ഷിക്കാനായി ബോണറ്റിലേക്ക് വീണ് അള്ളിപ്പിടിക്കുകയായിരുന്നു. ബോണറ്റില്‍ പോലീസുകാരനേയും കിടത്തി കാര്‍ മുന്നോട്ടു തന്നെ കുതിച്ചെങ്കിലും പിന്നീട് നിര്‍ത്തി. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാറും പിടിച്ചെടുത്തു.

Latest News