Sorry, you need to enable JavaScript to visit this website.

ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്  ദൽഹി ഗവൺമെന്റ് പുരസ്‌കാരം 

ദൽഹിയിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്‌ലാം ഖാനിൽ നിന്ന് ഫൗണ്ടേഷൻ സെക്രട്ടറി റഫീഖ് അഹ്മദ്, സി.ഇ.ഒ നൗഫൽ.പി.കെ എന്നിവർ ഹ്യൂമൻ വെൽഫെയർ  ഫൗണ്ടേഷന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ന്യൂദൽഹി - ഇന്ത്യൻ ഗ്രാമങ്ങളിലെ പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ ജനതയുടെ ക്ഷേമവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൽഹി ആസ്ഥാനമായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് ദൽഹി ഗവണ്മെന്റിന്റെ അംഗീകാരം. ദൽഹിയിൽ പ്രവർത്തിക്കുന്ന മികച്ച നോൺ ഗവൺമെന്റ് ഓർഗനൈസേഷനുള്ള (എൻ.ജി.ഒ) ദൽഹി ന്യൂനപക്ഷ കമ്മീഷന്റെ പുരസ്‌കാരമാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് ലഭിച്ചത്.
ദൽഹി വിഗ്യാൻ ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്‌ലാം ഖാനിൽ നിന്നും ഫൗണ്ടേഷൻ സെക്രട്ടറി റഫീഖ് അഹ്മദ്, സി.ഇ.ഒ നൗഫൽ പി.കെ എന്നിവർ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ അനസ്താസിയ ഗിൽ, കർതാർ സിങ് കോച്ചാർ എന്നിവർ സന്നിഹിതരായിരുന്നു. ദൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയെൽ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഫൗണ്ടേഷന്റെ മാതൃകാപരമായ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് മുമ്പും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനെ തേടി അംഗീകാരങ്ങൾ വന്നിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും സ്വയം ശാക്തീകരണവുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
ദൽഹി ആസ്ഥാനമായി 2006 ൽ ജമാഅത്തെ ഇസ്‌ലാമിയുടെ മേൽനോട്ടത്തിൽ രൂപീകരിക്കപ്പെട്ട ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ ആദ്യ ഘട്ടത്തിൽ പത്ത് വർഷത്തെ പദ്ധതികളാണ് വിഷൻ-2016 എന്ന പേരിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സച്ചാർ കമീഷൻ റിപ്പോർട്ടാനന്തരം ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങളെക്കുറിച്ച് വിശദമായ പഠനത്തിനു ശേഷം തയാറാക്കിയ 'വിഷൻ-2016' ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ ഡോ.അബ്ദുൽ ഹഖ് അൻസാരി, പ്രൊഫ. കെ.എ.സിദ്ദീഖ് ഹസൻ, സയ്യിദ് ഹാമിദ് തുടങ്ങിയവർ നേതൃത്വം നൽകി. ഉത്തരേന്ത്യൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ നടത്തിയ പ്രവർത്തനങ്ങൾ അവിടങ്ങളിലെ ജനതയ്ക്ക് പ്രതീക്ഷകളും വികസനാനുഭവങ്ങളും നൽകിയതിനെ തുടർന്ന് , 2016 ൽ പദ്ധതി പത്ത് വർഷത്തേക്ക് കൂടി വികസിപ്പിച്ചു വിഷൻ 2026' ആസൂത്രണം ചെയ്യുകയായിരുന്നു.
നിലവിൽ വിഷൻ-2026 പദ്ധതിക്ക് കീഴിൽ ഹ്യൂമൺ വെൽഫെയർ ട്രസ്റ്റ്, സൊസൈറ്റി ഫോർ െ്രെബറ്റ് ഫ്യൂച്ചർ (എസ്.ബി.എഫ്), സഹൂലത് മൈക്രോ ഫിനാൻസ് സൊസൈറ്റി, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) എന്നി എന്നീ എൻ.ജി.ഒകളുമായി ചേർന്നാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. പ്രൊഫ.മൻസൂർ അഹ്മദ് ഐപിഎസ് (റിട്ട.) പ്രസിഡന്റായ ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീറായ ടി.ആരിഫലിയാണ്.

 


 

Latest News