Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചുങ്കത്തറയും ടൂറിസം ഭൂപടത്തിലേക്ക്

മലപ്പുറം ജില്ലാ ടൂറിസം പ്രമോഷഷൻ കൗൺസിൽ അംഗങ്ങൾ ചുങ്കത്തറ മുപ്പാലിപ്പൊട്ടി പദ്ധതി പ്രദേശം സന്ദർശിക്കുന്നു. 

മലപ്പുറം ജില്ലയിലെ ചുങ്കത്തറയിലെ ടൂറിസം പദ്ധതി പരിഗണനയിലെന്ന വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിയമസഭയിലെ മറുപടി പ്രസംഗത്തിന് പിന്നാലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും സംഘവും പദ്ധതി പ്രദേശം സന്ദർശിച്ചു. നിലമ്പൂർ മേഖലയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ലോക ടൂറിസം ഭൂപടത്തിൽ നിലമ്പൂരിന്റെ സ്ഥാനം ഉറപ്പിക്കുമെന്ന പി.വി അൻവർ എംഎൽഎയുടെ വാഗ്ദാനങ്ങളിലൊന്നു കൂടി പൂവണിയാനൊരുങ്ങുകയാണ്. കരിമ്പുഴ, പുന്നപ്പുഴ എന്നി നദികളുടെ സംഗമസ്ഥാനമായ മുപ്പാലിപൊട്ടിയിലെ ഹരിതാഭമായ താഴ്‌വാരമാണ് പദ്ധതി പ്രദേശമായി പരിഗണിക്കുന്നത്. ചുങ്കത്തറ പഞ്ചായത്തിലെ ആറു വാർഡുകളും നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ആറു വാർഡുകളും പദ്ധതി പ്രദേശ പരിധിയിലുൾപ്പെടും. പദ്ധതി യാഥാർഥ്യമാക്കാൻ  ഇരു നദികളുടെയും സംഗമസ്ഥാനത്ത് രണ്ടു ഭാഗങ്ങളിലുമായി മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടു തടയണകൾ നിർമിക്കണമെന്ന ഉത്തരവാദിത്തമാണ് സർക്കാരിനു ഏറ്റെടുക്കേണ്ടി വരികയെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പദ്മകുമാർ പറഞ്ഞു. ബോട്ടിംഗ്, റോപ്പ് വേ, വൈൽഡ് വോക്ക്, ഏറുമാടങ്ങൾ, ബാംബൂ ഹട്ടുകൾ, ആദിവാസി വനവിഭവ വിൽപ്പനശാലകൾ, ഊട്ടി മോഡൽ ഗാർഡനിംഗ്,  വെയിറ്റിംഗ് ഏരിയ, ടൂറിസം ഇൻഫർമേഷൻ സെന്റർ, നിലമ്പൂർ തേനും, തേൻ ഉത്പന്ന സ്റ്റാളുകൾ, ടൂറിസം വില്ലേജ് സ്റ്റെയിംഗ് കോട്ടേജുകൾ തുടങ്ങി ടൂറിസം മേഖലയിലെ അതിനൂതന പദ്ധതികൾ വരെ പ്രകൃതിക്കിണങ്ങും വിധം സ്ഥാപിക്കാൻ പദ്ധതി പ്രദേശത്ത് സൗകര്യമുണ്ടെന്നും സംഘം വിലയിരുത്തി. 
നിലമ്പൂർ ടൂറിസം പാക്കേജിന്റെ സാധ്യതകൾ തേടി 2017 ഡിസംബർ 19 ന് ചുങ്കത്തറ പനമണ്ണ വാർഡംഗം സുധീർ പുന്നപാല എംഎൽഎക്ക് പ്രപ്പോസൽ നൽകിയിരുന്നു. സമൃദ്ധമായ ജലസമ്പത്തും പച്ച പുതച്ച താഴ്‌വാരവും പ്രകൃതിരമണീയമായ പശ്ചാത്തലവും ഒത്തിണങ്ങിയ മുപ്പാലി പൊട്ടിയിൽ നിലമ്പൂർ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യം പരിഗണിച്ച് പ്രദേശത്തെ ടൂറിസം സാധ്യതകൾ മാസങ്ങളെടുത്ത് സ്വന്തം നിലയിൽ പഠനം നടത്തിയിരുന്നു. തുടർന്നാണ് വിശദമായ പ്രൊജക്ട് സർക്കാരിനും ടൂറിസം വകുപ്പിനും നൽകിയത്. പദ്ധതി നിലവിൽ വന്നാൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ഒരു ജനതയെയാകെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാനാകും. ആയിരക്കണക്കിനു ഹെക്ടർ  കൃഷിയിടങ്ങൾ  പച്ച പുതക്കും. നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചെറുതും വലുതുമായ പമ്പ് ഹൗസുകൾ കടുത്ത വേനലിലും കാര്യക്ഷമമായി പ്രവർത്തിക്കും. മണ്ഡലത്തിലെ വാട്ടർ അഥോറിറ്റിയുടെ ജലനിധി പദ്ധതിക്കും കരുത്താകും. 
കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, നെടുങ്കയം വനം, ആനപ്പന്തി, ബംഗ്ലാവ്കുന്ന്, സ്‌കൈ വോക്ക്, ചാലിയാർ ഡോർമെട്രി, ആഢ്യൻപാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങൾ, മിനി ജലവൈദ്യുതി നിലയം,  മുണ്ടേരി സംസ്ഥാന വിത്തുകൃഷിതോട്ടം, മുട്ടിക്കടവ് ജില്ലാ കൃഷിത്തോട്ടം തുടങ്ങി നിലമ്പൂർ ടൂറിസത്തിന്റെ മുഴുവൻ ശാഖകളുമായി കോർത്തിണക്കാനും പദ്ധതിക്കാവും.

Latest News