Sorry, you need to enable JavaScript to visit this website.

4000 കോടി രൂപ മുടക്കി  വിവോ ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങുന്നു

ഇന്ത്യയില്‍ പുതിയ വിവോ പ്ലാന്റ് ഒരുങ്ങുന്നു. 4000 കോടി രൂപ മുടക്കിയാണ് വിവോ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി ഉത്തര്‍പ്രദേശില്‍ 169 ഏക്കര്‍ സ്ഥലവും കമ്പനി ഏറ്റെടുത്തു കഴിഞ്ഞു. പുതിയ പ്ലാന്റ് വരുന്നതോടെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിലക്കുറവും പുതിയ തൊഴില്‍ അവസരങ്ങളുടെ ലഭ്യതയും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. 
ഉപഭോക്താക്കള്‍ക്ക് ഗുണമേ•യുള്ള പുതിയ ഉല്‍പന്നം നല്‍കാനുള്ള പ്രതിബദ്ധതയോടെയാണ് വിവോ 2014ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. ഇന്ത്യ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിപണിയാണെന്നും കൂടാതെ, ഇന്ത്യയില്‍ കമ്പനി വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് എന്നും 'വിവോ ഇന്ത്യ ബ്രാന്‍ഡ് സ്ട്രാറ്റജി ഡയറക്ടര്‍ നിപുണ്‍ മാര്യ അഭിപ്രായപ്പെട്ടു.പുതിയ പ്ലാന്റിന്റെ വരവോടെ ആദ്യ ഘട്ടത്തില്‍ തന്നെ 5000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Latest News