Sorry, you need to enable JavaScript to visit this website.

സൗദി എയര്‍പോര്‍ട്ടുകളില്‍ വാഹനം നിര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക; പോക്കറ്റ് കാലിയാകും-video

റിയാദ്- വിമാനത്താവളങ്ങളില്‍ തെറ്റായ പാര്‍ക്കിംഗ് തടയാന്‍ പിഴശിക്ഷ ഉയര്‍ത്തി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗില്‍ തെറ്റായി വാഹനം നിര്‍ത്തിയാല്‍ മൂല്യവര്‍ധിത നികുതിയടക്കം 525 റിയാലാണ് പിഴ. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും അശ്രദ്ധമായ വാഹന പാര്‍ക്കിംഗിന് പിഴ ഉയര്‍ത്തിയിട്ടുണ്ട്.
നിര്‍ത്തിയിടാന്‍ പാടില്ലാത്ത സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തുക, ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ച പാര്‍ക്കിംഗ് ഉപയോഗിക്കുക, സ്ഥലം മുടക്കുന്ന തരത്തില്‍ വാഹനം നിര്‍ത്തുക തുടങ്ങിയവയെല്ലാം നിയമലംഘനമായി കണക്കാക്കും. പിഴ സംഖ്യ വ്യക്തമായി കാണിക്കുന്ന ബോര്‍ഡുകള്‍ എയര്‍പോര്‍ട്ട് പാര്‍ക്കിംഗുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

Latest News