അഞ്ച് പേര്‍ മരിച്ചു; വാട്‌സാപ്പില്‍ മരുന്ന് നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍

ലോസ് ആഞ്ചലസ്- രോഗികളെ പരിശോധിക്കാതെ മരുന്ന് നല്‍കിയിരുന്ന ഒരു ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റിലായി. അമിതമായി മരുന്ന് ഉപയോഗിച്ച് അഞ്ച് പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് വാട്‌സാപ്പില്‍ ടെക്സ്റ്റ് മെസേജ് അയക്കുന്നതിനനുസരിച്ച് ഇവര്‍ക്ക് മരുന്ന് നല്‍കിയിരുന്ന സൗത്ത് കാലിഫോര്‍ണിയയിലെ ഡോക്ടര്‍ അറസ്റ്റിലായത്.

ഇയാള്‍ നല്‍കിയ മരുന്ന് കഴിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചു കൊല്ലുകയും ചെയ്തിരുന്നു.
ഡോ. ഷുങ് ഫാം (57) മരുന്ന് നല്‍കിയിരുന്നത് രോഗികള്‍ക്കായിരുന്നില്ലെന്നും മയക്കുമരുന്ന് അടിമകള്‍ക്കായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ആവശ്യക്കാര്‍ മെസേജ് അയച്ചാല്‍ ഡോക്ടര്‍ എത്ര ഡോസിലും മരുന്ന് നല്‍കിയിരുന്നുവെന്ന് പറയുന്നു.

 

Latest News