- അപകടത്തില്‍പ്പെട്ടത് ഹൈദരാബാദ് സ്വദേശികളെന്നും റിപോര്‍ട്ട്
സിഡ്നി- ന്യൂ സൗത്ത് വെയ്ല്‍സിലെ കോഫ്സ് ഹാര്‍ബറിനു സമീപത്തെ മൂണീ ബീച്ചില്‍ കുടംബസമേതം അവധി ആഘോഷിക്കാനെത്തിയ ആറം സംഘത്തിലെ കാണാതായ മൂന്ന് ഇന്ത്യക്കാരില്‍ രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. 28കാരനായ മൂന്നാമനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. 35ഉം 45ഉം പ്രായമുള്ളവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മൂന്ന് കൗമാരക്കാര്‍ കടലിലെ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു ഇവര്‍. 15ഉം 17ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളേയും ഒരു 15കാരനേയും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണ്. ഇവരുടെ പേരു വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ ഹൈദരാബാദുകാരാണെന്നും റിപോര്‍ട്ടുണ്ട്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകിയും മുന്നാമത്തെയാളെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ചയും തിരച്ചില്‍ തുടരുകയാണ്.
Australia: 3 Indian nationals went missing from Moonee beach yesterday, 2 bodies recovered, search for other person underway.They jumped into water to rescue drowning children(from family) but were caught in the currents. The children were saved by a rescue team&taken to hospital
— ANI (@ANI) December 18, 2018
തീരദേശ രക്ഷാ സേനയുടെ നിരീക്ഷണമില്ലാത്ത ഇടമാണ് മൂണി ബീച്ച്. തലേദിവസം ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ ഇവിടെയുള്ള മൂണി ഉള്‍ക്കടലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി കോഫ്സ് ഹാര്‍ബര്‍ സിറ്റി കൗണ്‍സില്‍ തീരദേശ രക്ഷാ ഉദ്യോഗസ്ഥന് ഗ്രെഗ് ഹാക്ഫാത്ത് പറഞ്ഞു. അഞ്ഞൂറ് മീറ്ററോളം നീന്തിയാണ് ലൈഫ്ഗാര്‍ഡ് കാണാതയവരില്‍ ഒരാളെ കരക്കെത്തിച്ചത്. കരയിലെത്തിച്ചപ്പോഴേക്കും രണ്ടു പേരും തീരെ അവശരായിരുന്നു. ഓക്സിജന്‍ മാസ്കുകള്‍ ധരിപ്പിച്ചിരുന്നെങ്കിലും ശ്വാസം ഉണ്ടായിരുന്നില്ല. ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തി കരയിലെത്തിച്ചത്. ബിച്ചിനോട് ചേര്‍ന്നുള്ള ഉള്‍ക്കടലിലേക്ക് നീന്താനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങിയതാവാം ഇവരനെന്നാണ് നിഗമനം. മൂന്ന് കുട്ടികളെ രക്ഷാപ്രവര്‍ത്തകരും പ്രദേശ വാസികളും എത്തിയാണ് രക്ഷിച്ചത്. എന്നാല്‍ ഇവരോടൊപ്പമുണ്ടായിരുന്നു മൂന്ന് പേര് ഒഴുക്കില്‍പ്പെട്ട് മുങ്ങുകയായിരുന്നു.






