Sorry, you need to enable JavaScript to visit this website.

കെയ്ക്കിന്റെ 135 ാം വാർഷികം തലശ്ശേരിയിൽ ആഘോഷിച്ചു

കെയ്ക്കിന്റെ 135 ാം വാർഷികം തലശ്ശേരിയിൽ എം.ജി.എസ് നാരായണൻ കെയ്ക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

തലശേരി- ഇന്ത്യൻ കെയ്ക്കിന്റെ യഥാർത്ഥ നിർമ്മാണ ഉറവിടം ബ്രിട്ടൻ അല്ലെന്നും ഫ്രഞ്ച് സ്വാധീനത്തിന്റെ ഫലമാണെന്നും പ്രഗൽഭ ചരിത്ര ഗവേഷകൻ എം.ജി.എസ്. നാരായണൻ. ഇന്ത്യൻ ക്രിസ്മസ് കെയ്ക്കിന്റെ നൂറ്റിമുപ്പത്തി അഞ്ചാം വാർഷികാഘോഷം സാൻജോസ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വാർഷികം ആഘോഷിച്ചത.് മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റവ.ഡോ. ജി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് എൻ.പ്രശാന്ത്, ഫാ.മാത്യു, പ്രൊഫ. ജോർജ് കുട്ടി തോമസ്, പ്രകാശൻ മമ്പള്ളി, കുമാരൻ മമ്പള്ളി എന്നിവർ ആശംസ ക ൾ അർപ്പിച്ച് സംസാരിച്ചു.
1883 ഡിസംബർ 23 ന് ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കെയ്ക്ക് തലശേരിയിലെ മമ്പള്ളി ബാപ്പുവാണ് നിർമ്മിച്ചത്. ഫ്രാൻസിസ് കാർ നാക്ക് ബ്രദർ സായിപ്പിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു ബാപ്പുവിന്റെ കെയ്ക്ക് നിർമ്മാണം. ഇംഗ്ലണ്ടിൽ നിന്ന് കൊണ്ട് വന്ന കെയ്ക്കിന്റെ കഷ്ണം നൽകിയിട്ട് ബാപ്പുവിനോട് അത് പോലൊരു കെയ്ക്ക്  ഉണ്ടാക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതിന്റെ കൂട്ടും ബാപ്പുവിന് പറഞ്ഞുകൊടുത്തു. അങ്ങിനെ ബാപ്പു ഉണ്ടാക്കിയതാണ് ഇന്ത്യയിലെ ആദ്യത്തെ കെയ്ക്ക്. ബാപ്പുവിന്റെ കെയ്ക്ക് സായിപ്പിന് വല്ലാതെ ഇഷ്ടപ്പെട്ടു. 1880 ൽ ആരംഭിച്ച മമ്പള്ളി റോയൽ ബിസ്‌ക്കറ്റ് ഫാക്ടറിയാണ് കേരളത്തിലെ ആദ്യത്തെ ബേക്കറി.

Latest News