ന്യൂദല്‍ഹി- തലസ്ഥാനത്ത് മൂന്നു വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. ദല്‍ഹിയിലെ ദ്വാരകയില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണു സംഭവം. ജനക്കൂട്ടം തല്ലിച്ചതച്ച ശേഷം പ്രതിയെ പോലീസിനു കൈമാറി. സുരക്ഷാ ജീവനക്കാരനായ റണ്‍ജീതിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് കല്‍പ്പണിക്കാരനും മാതാവ് വീട്ടുജോലിക്കാരിയുമാണ്. ഇരുവരും വീട്ടിലില്ലാത്ത സമയത്താണ് സംഭവം.
താഴത്തെ നിലയിലാണ് റണ്‍ജീത് താമസിച്ചിരുന്നത്. പേലീസെത്തിയാണു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.






