സൗദിയിലേക്ക് പാശ്ചാത്യ ടൂറിസ്റ്റുകള്‍; അവിശ്വസനീയ സംഗീത രാവ്-video

റിയാദ്- സൗദി അറേബ്യ അനുവദിച്ചു തുടങ്ങിയ പുതിയ വിസിറ്റ് വിസയില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള നിരവധി ടൂറിസ്റ്റുകളെത്തി. വാരാന്ത്യത്തില്‍ റിയാദിലെ ദരിയ ഡിസ്ട്രിക്ടില്‍ ഫോര്‍മുല ഇ ടൂര്‍ണമെന്റിലേക്കും ഡേവിഡ് ഗുട്ടയുടെ സംഗീത പരിപാടിയിലേക്കും സ്വദേശികളും വിദേശികളും അടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ആദ്യമായാണ് ഡേവിഡ് ഗുട്ടയുടെ സംഗീത പരിപാടി അരങ്ങേറിയത്.
വിനോദ പരിപാടിയില്‍ പങ്കെടുക്കുന്നതിന് 80 രാജ്യങ്ങളില്‍നിന്നുള്ള ആയിരം വിദേശികള്‍ക്കാണ് പുതിയ ടൂറിസ്റ്റ് വിസ അനുവദിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇതൊരു തുടക്കമാണെന്നും ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ജനറല്‍ സ്‌പോര്‍ടസ് അതോറിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

 

Latest News