തിരൂരങ്ങാടി സ്വദേശി റിയാദിൽ നിര്യാതനായി

അബ്ദുസ്സമദ്‌

റിയാദ്- തിരൂരങ്ങാടി പന്താരങ്ങാടി പള്ളിപ്പടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. റിയാദ് ഹബ്ദാനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ചപ്പങ്ങത്തിൽ അബ്ദുസ്സമദ് (51) ആണ് ഇന്നലെ നിര്യാതനായത്. ഭാര്യ: ഹാജറ. മക്കൾ: ആത്തിഫ് (റിയാദ്), അഫ്‌സൽ, ശിബ്‌ലി. മരുമകൻ: സൈനുൽ ആബിദ്. 15 വർഷമായി റിയാദിലുണ്ട്. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി നേതാക്കളായ ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻകുട്ടി, ശറഫു കൊണ്ടോട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Latest News