Sorry, you need to enable JavaScript to visit this website.

മക്കളെ രക്ഷിക്കുന്നതിനിടെ സൗദി പൗരൻ മുങ്ങിമരിച്ചു

ജിസാൻ - ഉല്ലാസ കേന്ദ്രത്തിലെ നീന്തൽ കുളത്തിൽ അപകടത്തിൽപെട്ട രണ്ടു പെൺമക്കളെ രക്ഷിക്കുന്നതിനിടെ അവശനായ സൗദി പൗരൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ജിസാനിലെ ഏറ്റവും പ്രശസ്തമായ ഉല്ലാസ കേന്ദ്രത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. അൽഹുറൈസി ഗോത്ര നേതാവ് അഹ്മദ് അലി ജിബ്‌റാൻ ശറാഹീലിയാണ് മരണപ്പെട്ടത്. 
ഇദ്ദേഹത്തിന്റെ ഒരു മകൾ സ്വിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കവെ രണ്ടാമത്തെ മകളും നീന്തൽ കുളത്തിൽ വീണു.
ഇരു മക്കളെയും രക്ഷിക്കാൻ അഹ്മദ് അലി ജിബ്‌റാൻ ശറാഹീലിക്ക് സാധിച്ചിരുന്നു. എന്നാൽ മക്കളെ കരക്കെത്തിച്ചു കഴിഞ്ഞതോടെ ഇദ്ദേഹത്തിന് കടുത്ത ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. 
ഉടൻ ആശുപത്രിയിലേക്ക് നീക്കി. അത്യാസന്ന നിലയിൽ മൂന്നു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ അഹ്മദ് അലി ജിബ്‌റാൻ ശറാഹീലി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഹൃദയവും മസ്തിഷ്‌കവും പ്രവർത്തനരഹിതമായതാണ് മരണ കാരണം. ജിസാന് കിഴക്ക് അൽആരിദയിലെ അൽറവാൻ ഇസ്‌കാനിൽ ഇന്ന് മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മൃതദേഹം ഖബറടക്കും. 

 

Latest News