സ്‌കൂള്‍ ചുമരില്‍ പേര് സഹിതം പ്രണയാഭ്യര്‍ത്ഥന; അഞ്ചു പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആശുപത്രിയില്‍

ചെന്നൈ- സ്‌കൂളിലെ ചുമരില്‍ തങ്ങളുടെ പേരുകള്‍ സഹിതം പ്രണയാഭ്യര്‍ത്ഥന കണ്ട അഞ്ച് വിദ്യാര്‍ത്ഥിനികള്‍ 'നാണക്കേട് കാരണം' വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരത്തെ ഒരു ആദിവാസി ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം. തങ്ങളോടുള്ള പ്രണയം പരസ്യമാക്കി ആരോ എഴുതിവച്ച സന്ദേശം കണ്ട കുട്ടികള്‍ നാണക്കേട് സഹിക്കാനാവാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എലിവിഷവും വിഷക്കുരുവും ചേര്‍ത്താണ് ഇവര്‍ കഴിച്ചതെന്നും അഞ്ചു പെണ്‍കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. അഞ്ചു പേരും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.
 

Latest News