വികാരിയെ മാറ്റി; വിശ്വാസികൾ  ചർച്ച് പൂട്ടി പ്രതിഷേധിച്ചു 

വണ്ടിപ്പെരിയാർ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരിയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വിശ്വാസികൾ ചർച്ച് പൂട്ടി പ്രതിഷേധിക്കുന്നു.

ഇടുക്കി- ഇടവക വികാരിയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ ചർച്ച് അടച്ചുപൂട്ടി. വണ്ടിപ്പെരിയാർ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിലെ വിശ്വാസികളാണ് ഇന്നലെ രാവിലെ ഒമ്പതിന് ചർച്ച് പൂട്ടിയത്. 
ഇവിടെ ഒന്നര വർഷമായി ഫാ. ടി.സി.മത്തായിയാണ് വൈദീക ശുശ്രൂഷകൾ നടത്തി വന്നിരുന്നത്. 
ഫാ.മത്തായിയെ വെള്ളിയാഴ്ചയാണ് ചുമതലയിൽ നിന്നും നീക്കിയതായി ഇടുക്കി ഭദ്രാസനം അധ്യക്ഷൻ നോട്ടീസ് നൽകിയത്. ചർച്ചുമായോ വിശ്വാസികളുമായോ ബന്ധമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് ഇദ്ദേഹത്തെ ഇപ്പോൾ സ്ഥലം മാറ്റിയതെന്നും നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മറ്റൊരു വികാരിയെ ചർച്ചിൽ പ്രവേശിപ്പിക്കില്ലെന്നും വിശ്വാസികൾ പറഞ്ഞു.  83 അംഗങ്ങളാണ് ഇടവകയുടെ കീഴിലു
ള്ളത്. ഇടവക സെക്രട്ടറി ജെയിംസ് ചിരപുറത്ത്, ട്രസ്റ്റി ബെഞ്ചമിൻ പ്ലാമൂട്ടിൽ, ഭാരവാഹികളായ ബിജു കുന്നേൽ, മാത്യു തോമസ്, ബിജു ജോർജ്, യൂത്ത് പ്രസിഡന്റ് ജോസ് തെനാലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Latest News