കോഴിക്കോട്- ദളിത് വിരുദ്ധ പരാമർശം നടത്തിയതിന് പ്രമുഖ എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ. കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ ദളിത് വിരുദ്ധ പരാമർശം നടത്തിയതിനാണ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് പോലീസാണ് സന്തോഷിനെതിരേ കേസെടുത്തിരിക്കുന്നത്.
നേരത്തെ പോലീസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ദളിത് വിഭാഗങ്ങളിൽ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവർ ഉയർന്ന ജാതിക്കാരാവാൻ ശ്രമിക്കുമെന്നും തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും സന്തോഷ് എച്ചിക്കാനം ഒരു ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതു തനിക്കെതിരെയാണെന്നാരോപിച്ച് സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.