ജിദ്ദ- കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന്റെ ഭർത്താവും ഏഴ് മാസം പ്രായമായ ആൺ കുഞ്ഞും ജിദ്ദയിലെ ഫ്‌ളാറ്റിൽ മരിച്ചു. ആലപ്പുഴ സ്വദേശിനിയായ നഴ്‌സിന്റെ ഭർത്താവ് ശ്രീജിത്തിനെ (30) തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. സുഖമില്ലാതെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചതറിഞ്ഞ് ശ്രീജിത്ത് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
ശ്രീജിത്തിന്റെ ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു മാസം മുൻപാണ് ശ്രീജിത്തും കുഞ്ഞും വിസിറ്റിംഗ് വിസയിൽ ജിദ്ദയിലെത്തിയത്. സുലൈമാനിയയിലാണ് ഇവർ താമസിച്ചിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷിച്ചുവരുന്നു. മൃതദേഹങ്ങൾ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലാണുള്ളത്.