കട തുറക്കുന്നതിനിടെ മലയാളി മരിച്ചു

അബ്ദുല്ല

ജിദ്ദ- ജുമുഅ നമസ്‌കാരം കഴിഞ്ഞ് കച്ചവട സ്ഥാപനം തുറക്കാനെത്തിയ മുതുവല്ലൂർ പോത്തുവെട്ടിപ്പാറ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതനായ കാപ്പാടൻ ഹസ്സൻ മാസ്റ്ററുടെ മകൻ അബ്ദുല്ല (64)യാണ് ജിദ്ദയിൽ മരിച്ചത്. കടയുടെ മുമ്പിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ദീർഘകാലമായി ജിദ്ദയിലാണ്. മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ വന്നുപോയത്. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ആബിദ, വാസിൽ, റുബീന.

Latest News