വാജ്‌പേയിയുടെ ചിത്രവുമായി  നൂറ് രൂപ നാണയം 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. നാണയത്തിന്റെ  ഒരു വശത്ത് വാജ്‌പേയിയുടെ ചിത്രം ഉണ്ടായിരിക്കും. ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ  പേരുണ്ടാകും. ചിത്രത്തിന് താഴെ അദ്ദേഹം  ജനിച്ച വര്‍ഷവും മരിച്ച വര്‍ഷവും അതായത് 1924, 2018 എന്നിവ ഉണ്ടാകും. 
മറുവശത്ത് അശോകസ്തംഭത്തിലെ സിംഹവും സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേയും ഉണ്ടായിരിക്കും. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ 'ഭാരത്' എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ 'ഇന്ത്യ'യെന്നുമുണ്ടാകും നാണയത്തിന്റെ  ഭാരം 35 ഗ്രാം ആണ്. ഈവര്‍ഷം ഓഗസ്റ്റ് 16നാണ് വാജ്‌പേയി അന്തരിച്ചത്. ബഹുമാനസൂചകമായി നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്റെ പേരുനല്‍കിയിരുന്നു. സ്ഥലപേര് മാറ്റുന്നതില്‍ ഉസ്താദുമാരായ ബി.ജെ.പിക്കാര്‍ ചത്തീസ്ഗഢിലെ നയാ റായ്പുരിനെ 'അടല്‍ നഗര്‍' എന്നും പേര് മാറ്റിയിരുന്നു.

Latest News