Sorry, you need to enable JavaScript to visit this website.

മേഘാലയയില്‍ ഖനിയില്‍ വെള്ളപ്പൊക്കം; അകത്ത് കുടുങ്ങിയ 13 പേര്‍ മരിച്ചെന്ന് സംശയം

ഷില്ലോങ്- മേഘാലയയിലെ ഈസ്റ്റ് ജയ്ന്തിയ ഹില്‍സ് ജില്ലയിലെ ഒരു അനധികൃത കല്‍ക്കരി ഖനിയില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ഉള്ളിലകപ്പെട്ട 13 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് പോലീസ്. വ്യാഴാഴ്ച രാവിലെയാണ് അപകടം അധികൃതര്‍ അറിയുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. മേഘാലയില്‍ അശാസ്ത്രീയവും സുരക്ഷിതവുമല്ലാത്ത കല്‍ക്കരി ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ നിരോധിച്ചിരുന്നു. എലി മാളം മാതൃകയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. ഇത്തരത്തിലുള്ള ഖനനം അനധികൃതമാണ്. മൂന്ന് ദിവസം മുമ്പാണ് തൊഴിലാളികള്‍ ഖനിക്കുള്ളിലേക്ക് പോയത്. എന്നാല്‍ വെള്ളമൊഴുക്ക് ശക്തിയായതിനെ തുടര്‍ന്ന് ഇവര്‍ ഉള്ളില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനായി വെള്ളം പമ്പുകള്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. അനധികൃത ഖനനത്തിനു പിന്നിലുള്ളവര്‍ക്കായി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.
 

Latest News