അൽഹസയിൽ കാറപകടത്തിൽ മലയാളി  എൻജിനീയർ മരിച്ചു

സൈഫ് വേളമാനൂർ

അൽഹസ- അൽഹസയിലെ ഉദലിയ്യയിലുണ്ടായ കാറപകടത്തിൽ മലയാളി എൻജിനീയർ മരിച്ചു. തൃശൂർ കുന്നംകുളം കരിക്കാട് വയരാൻ മരുതി ഹൗസിൽ ഷഹബാസ് (31) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെ ഷഹബാസ് ഓടിച്ച കാർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയ്യൂബ് ഖാൻ--ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്നു വയസ്സിനു താഴെ പ്രായമുള്ള രണ്ടു പെൺമക്കളുമുണ്ട്. അരാംകോ സബ് കോൺട്രാക്ട് കമ്പനി എൻജിനീയറായ ഷഹബാസ് കുടുംബ സമേതം അബ്‌ഖൈകിലാണ് താമസിക്കുന്നത്. അനുജനും കുടുംബവും ഭാര്യാ സഹോദരിയും ഇവിടെയുണ്ട്. വിവരമറിഞ്ഞ് എല്ലാവരും മോർച്ചറിയിൽ എത്തിയിരുന്നു.  
 

Latest News