Sorry, you need to enable JavaScript to visit this website.

അബ്ശിറിൽ പുതിയ സേവനങ്ങൾ

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ പുതുതായി 22 സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. ജവാസാത്ത് ഡയറക്ടറേറ്റ്, സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ്, ജയിൽ വകുപ്പ്, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ആയുധ, സ്‌ഫോടക വസ്തു വകുപ്പ് എന്നിവ നൽകുന്ന 22 സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള അബ്ശിറിന്റെ പരിഷ്‌കരിച്ച പതിപ്പ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. 
സർക്കാർ വകുപ്പുകൾക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഓൺലൈൻവൽക്കരിക്കാൻ  ലക്ഷ്യമിട്ടുള്ള അബ്ശിർ ഗവൺമെന്റ് പോർട്ടലും ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. സർക്കാർ വകുപ്പുകൾക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള 93 സേവനങ്ങൾ അബ്ശിർ ഗവൺമെന്റ് പോർട്ടൽ വഴി ലഭിക്കും. 
വ്യക്തികൾക്ക് ഓൺലൈൻ സേവനം നൽകുന്ന അബ്ശിർ പോർട്ടലിൽ 11 ദശലക്ഷത്തിലേറെ പേരും കമ്പനികൾക്കുള്ള അബ്ശിർ പോർട്ടലിൽ 3,60,000 ത്തിലേറെ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 50 ലക്ഷം പേർ അബ്ശിർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു. 
 

Latest News