Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഴക്കാലം മദീനയെ യൂറോപ്പാക്കി (video)

മദീനയിലെ മലനിരകൾ പച്ച പുതച്ചപ്പോൾ. (വീഡിയോയിൽനിന്ന്)

മദീന - കഴിഞ്ഞയാഴ്ചകളിലുണ്ടായ മഴക്കാലത്തിനു പിന്നാലെ മദീന പ്രവിശ്യയിലെ മലനിരകളും താഴ്‌വരകളും പച്ച പുതച്ചു. വസന്തകാലാവസ്ഥ ആസ്വദിക്കാൻ സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നും വലിയ തോതിൽ സന്ദർശകർ മദീനയിലെ വിവിധ പ്രദേശങ്ങളിലെത്തുന്നുണ്ട്. മദീനയിലെ മലനിരകളും താഴ്‌വരകളും പച്ച പുതച്ചത് വ്യക്തമാക്കുന്ന വീഡിയോ നാസ പുറത്തുവിട്ടു. മദീന പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും പച്ച പുതച്ചതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 
മദീനയിലെ പച്ച വിരിച്ച മലനിരകളുടെയും താഴ്‌വരകളുടെയും മനോഹര ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സൗദി പൗരൻ അബൂജിഹാദ് അൽഔഫിയും പുറത്തുവിട്ടു. 
മക്ക-മദീന എക്‌സ്പ്രസ് വേയിൽ അൽമസൈജിദിന് മുമ്പ് അൽഖാഹ എക്‌സിറ്റ് മുതൽ മദീനക്ക് തെക്ക് വാദി അൽഫറഅ് വരെ പച്ച വിരിച്ചിട്ടുണ്ടെന്ന് അബൂജിഹാദ് അൽഔഫി പറഞ്ഞു. മദീനക്ക് തെക്ക് 150 കിലോമീറ്റർ ദൂരെയാണ് വാദി അൽഫറഅ്. യൂറോപ്പിന് സമാനമായ ദൃശ്യവിരുന്നാണ് മഴക്കാലം മദീനക്ക് സമ്മാനിച്ചിരിക്കുന്നത്. 

 


 

Latest News