സമരപ്പന്തലിനു സമീപം ആത്മഹത്യക്ക് ശ്രമിച്ച ആര്‍.എസ്.എസുകാരന്‍ മരിച്ചു

തിരുവനനന്തപുരം- സെക്രട്ടറിയേറ്റിന് സമീപം ബി.ജെ.പിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയ ആള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച വേണുഗോപാലന്‍ നായര്‍ ശരണമന്ത്രം ചൊല്ലി സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു.
പോലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍ നായര്‍ വൈകീട്ട് നാല് മണിയോടെയാണ് മരിച്ചത്.
ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് കുടുംബം പറഞ്ഞിരുന്നു.

 

Latest News