മധ്യപ്രദേശില്‍ 'സന്തോഷ മന്ത്രി'ക്കും സന്തോഷിക്കാന്‍ വകുപ്പില്ല;  തോല്‍വി കാല്‍ ലക്ഷം വോട്ടിന് 

ഭോപാല്‍- ഇന്ത്യയിലെ ആദ്യ പശു മന്ത്രി രാജസ്ഥാനില്‍ തോറ്റതിനൊപ്പം മധ്യപ്രദേശിലും ഒരു സമാന തോല്‍വി ഉണ്ടായി. രാജ്യത്തെ ആദ്യ സന്തോഷ മന്ത്രിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. ലാല്‍സിങ് ആര്യ ഇന്ത്യയിലെ ഏക ഹാപ്പിനെസ് മന്ത്രിയായിരുന്നു. കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ തോല്‍വി. പൗരന്മാരുടെ ക്ഷേമവും സന്തോഷവും അടിസ്ഥാനമാക്കിയുള്ള ഭൂട്ടാനിലെ സന്തോഷ സൂചിക മാതൃകയിലാണ് 2017ല്‍ മധ്യപ്രദേശില്‍ സന്തോഷ മന്ത്രാലയം രൂപീകരിച്ചത്. എന്നാല്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം അധികമൊന്നും സന്തോഷിക്കാന്‍ ആര്യയ്ക്കായിരുന്നില്ല. സന്തോഷ മന്ത്രാലയം തുറുന്നതിനു പിന്നാലെ വിവാദങ്ങളായിരുന്നു. 2009ല്‍ രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മന്ത്രി ആര്യ ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലായി. കേസില്‍ വിചാരണ നടന്നു വരികയാണ്.
 

Latest News