Sorry, you need to enable JavaScript to visit this website.

ഹറമിനകത്ത് വലിയ ഗോൾഫ് കാർട്ടുകൾ

മക്ക - വിശുദ്ധ ഹറമിൽ വൃദ്ധരെയും രോഗികളെയും മറ്റും ലക്ഷ്യമിട്ട് ഹറംകാര്യ വകുപ്പ് വലിയ ഇലക്ട്രിക് ഗോൾഫ് കാർട്ടുകൾ പുറത്തിറക്കി. ത്വവാഫ്, സഅ്‌യ് കർമം നിർവഹിക്കുന്നതിന് ഉപയോഗിക്കുന്നതിനാണ് ആറു സീറ്റുകളുള്ള പുതിയ ഗോൾഫ് കാർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ ഒരു സീറ്റും രണ്ടു സീറ്റുകളുമുള്ള ഇലക്ട്രിക് വീൽചെയറുകൾ മാത്രമാണ് ഹറമിലുണ്ടായിരുന്നത്. പുതിയ ഗോൾഫ് കാർട്ടുകളുടെ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭിക്കുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. 
 

Latest News