മൂന്നാം ബദല്‍ സാധ്യമാണ്; ആശയങ്ങളുടെ പേരില്‍ ഒന്നിക്കണമെന്ന് കെ.സി.ആര്‍

ഹൈദരാബാദ്- കോണ്‍ഗ്രസ്, ബി.ജെ.പി മുക്ത ഭാരതം സൃഷ്ടിക്കാന്‍ പാര്‍ട്ടികളുടെ സഖ്യമല്ല, നയങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ബദലാണ് വേണ്ടതെന്ന് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയ കെ. ചന്ദ്രശേഖര്‍ റാവു.
മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തിട്ടും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ സാധ്യമാണെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ചന്ദ്രബാബു നായിഡു പ്രാദേശിക പാര്‍ട്ടികളെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിനു കീഴില്‍ അണിനിരത്താന്‍ ശ്രമിക്കുമ്പോഴാണ് നേര്‍വിപരീത ദിശയില്‍ കെ.സി.ആര്‍ ചന്തിക്കുന്നത്. അദ്ദേഹം നാളെ തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.

 

Latest News