Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇന്റർനെറ്റിന്റെ വേഗം കൂട്ടും -ടെലികോം, ഐ.ടി മന്ത്രി

റിയാദ് - മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റിന്റെ വേഗം ഒന്നര ഇരട്ടി മെച്ചപ്പെടുത്തുന്നതിന് ടെലികോം, ഐ.ടി മന്ത്രാലയം ശ്രമിക്കുന്നതായി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു. ഇന്റർനെറ്റ് വേഗം സെക്കന്റിൽ 28 എം.ബി ആക്കി മാറ്റുന്നതിനാണ് ശ്രമം. 2020 ൽ ഇന്റർനെറ്റ് വേഗത സെക്കന്റിൽ 45 എം.ബി ആക്കി ഉയർത്താനും ലക്ഷ്യമിടുന്നു. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വ്യാപിപ്പിക്കുന്നതിന് നിക്ഷേപങ്ങൾ നടത്തുന്നതിന് സ്വകാര്യ മേഖലാ പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നതിൽ മന്ത്രാലയം വിജയിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ഏഴു ലക്ഷം വീടുകളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകൾ എത്തിക്കാൻ സാധിക്കും. 2020 ൽ 35 ലക്ഷം ഭവനങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല എത്തിക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
ഗ്രാമപ്രദേശങ്ങളിൽ ടെലികോം സേവനങ്ങളും വയർലസ് ബ്രോഡ്ബാന്റ് സേവനങ്ങളും വ്യാപിപ്പിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ നടത്താൻ ടെലികോം കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. 

Latest News