ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂദല്‍ഹി- മുന്‍ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ സര്‍ക്കാര്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം വിരമിച്ച 1980 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ദാസ്. തിങ്കളാഴ്ച രാജിവച്ച് ഉര്‍ജിത് പട്ടേലിന്റെ ഒഴിവിലാണ് പുതിയ നിയമനം.
 

Latest News