പ്രതിമകളിലേക്കും രാമക്ഷേത്രത്തിലേക്കും തിരിഞ്ഞത് തിരിച്ചടിച്ചെന്ന് ബി.ജെ.പി എം.പി

ന്യൂദല്‍ഹി- വികസന മുദ്രാവാക്യം വിസ്മരിച്ച് പ്രതിമകളിലേക്കും സ്ഥലങ്ങളുടെ പെരുമാറ്റത്തിലേക്കും രാമക്ഷേത്രത്തിലേക്കും തിരിഞ്ഞതാണ് മധ്യപ്രദേശിലെ തിരിച്ചടിക്ക് കാരണമെന്ന് ബി.ജെ.പിയുടെ രാജ്യസഭാംഗം സഞ്ജയ് കാക്കഡെ.

രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയും പാര്‍ട്ടിയുടെ  പരാജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും മധ്യപ്രദേശിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ത്തിപ്പിടിച്ച വികസനമന്ത്രം ഉപേക്ഷിച്ച് ശ്രദ്ധ മറ്റുപലതിലേക്ക് തിരിഞ്ഞുവെന്ന് സഞ്ജയ് കാക്കഡെ പറഞ്ഞു.

 

Latest News