ബലാത്സംഗ കേസുകളില്‍ പോലീസ് വിവരങ്ങള്‍ വെളിപ്പെടുത്തരുത്- സുപ്രീം കോടതി

ന്യൂദല്‍ഹി- ബലാത്സംഗ കേസുകളില്‍  പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്.ഐ.ആര്‍) വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി വിലക്കി. ഇരകളുടെ സ്വകാര്യത സംരക്ഷിക്കാനാണിത്. ബലാത്സംഗത്തിനിരയായ ശേഷം മരിച്ചവരുടെ പേരുവിവരങ്ങള്‍ മാതാപിതാക്കളുടെ അനുമതി ഉണ്ടെങ്കില്‍ പോലും പ്രസിദ്ധീകരിക്കാന്‍ പാടില്ല.
ഫോറന്‍സിക് ലബോറട്ടറികളില്‍നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സീല്‍ ചെയ്ത കവറുകളിലായിരിക്കണം കോടതികളില്‍ സമര്‍പ്പിക്കേണ്ടതെന്നും ജസ്റ്റിസ് മദന്‍ ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

Latest News