രാജസ്ഥാനില്‍ സി.പി.എമ്മിന് രണ്ട് സീറ്റ്

ജയ്പൂര്‍-രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് രണ്ട് സീറ്റ്. ബദ്ര മണ്ഡലത്തില്‍നിന്ന് ബല്‍വാനും  ദുംഗ്രാ മണ്ഡലത്തില്‍നിന്ന് ഗിര്‍ധരിലാലുമാണ് വിജയിച്ചത്. സംസ്ഥാനത്ത് 28 മണ്ഡലങ്ങളില്‍ മത്സരിച്ച  പാര്‍ട്ടിക്ക് ഏഴ് സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവെക്കാനും സാധിച്ചു.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ സി.പി.എമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008ലെ തെരഞ്ഞുടപ്പില്‍  ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളില്‍ സി.പി.എം ജയിച്ചിരുന്നു.  വസുന്ധര രാജെ സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സി.പി.എം സംഘടിപ്പിച്ചിരുന്നു.

 

Latest News