യെമനില്‍ നിര്‍വീര്യമാക്കിയത് 22000 കുഴിബോംബുകള്‍

റിയാദ്- യെമനില്‍ ഹൂത്തി മിലീഷ്യ സ്ഥാപിച്ച കുഴിബോംബുകളില്‍ 22,952 എണ്ണം ഇതുവരെ നീക്കം ചെയ്തു. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററാണ് (കെ.എസ്‌റിലീഫ്) യെമനില്‍ കുഴിബോംബുകള്‍ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്.
സ്‌കൂളുകളിലും ജനവാസ കേന്ദ്രങ്ങളിലും ഹൂത്തികള്‍ ഒളിപ്പിച്ച 1462 കുഴിബോംബുകളാണ് നവംബര്‍ അവസാനവാരം നീക്കം ചെയ്തത്. പല മാര്‍ഗങ്ങളിലൂടെ ഹൂത്തികള്‍ ഒളിപ്പിക്കുന്ന കുഴിബോംബുകള്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളമടക്കം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest News