തൃശൂർ - യു.ഡി.എഫ് നേതാവും മുൻമന്ത്രിയുമായ സി.എൻ ബാലകൃഷ്ണൻ അന്തരിച്ചു. 86 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.
പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണൻ എഴുത്തച്ഛന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബർ 18 നാണ് സിഎൻ ബാലകൃഷ്ണൻ ജനിച്ചത്. 1952 ൽ സാധാരണ പ്രവർത്തകനായി കോൺഗ്രസിലെത്തി. തുടർച്ചയായി 17 വർഷം തൃശൂർ ഡിസിസി പ്രസിഡന്റായിരുന്നു. ദീർഘകാലം കെപിസിസി ട്രഷററായിരുന്നു.






