ദമാം എയർപോർട്ടിൽ ആത്മഹത്യാ ശ്രമം

ദമാം - കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. യുവാവ് മാനസിക രോഗിയാണെന്ന് വ്യക്തമായിട്ടുണ്ട്. ടെർമിനൽ കെട്ടിടത്തിനു മുകളിൽ കയറിയാണ് യുവാവ് താഴേക്ക് ചാടുന്നതിന് ശ്രമിച്ചത്. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവർത്തരും ഇടപെട്ട് യുവാവിനെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് തടയുകയും രക്ഷപ്പെടുത്തുകയും ചെയ്തു. സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്ത യുവാവിനെ പിന്നീട് ആശുപത്രിയിലേക്ക് നീക്കി.

Latest News