ഡി.എം.കെ നേതാവ് സ്റ്റാലിന്‍ കെജ് രിവാളിനെ കണ്ടു; കോണ്‍ഗ്രസിനോട് ശത്രുത വെടിയണം

ന്യൂദല്‍ഹി- ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളുമായി കൂടിക്കാഴ്ച നടത്തി.  പാര്‍ട്ടി നേതാക്കളായ കനിമൊഴി എംപിയും എ. രാജ, ടി.ആര്‍. ബാലുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് സ്റ്റാലിനും സംഘവും കെജരിവാളിനെ കണ്ടത്. ഈ മാസം 16നാണ് പ്രതിമ അനാച്ഛാദനം.
ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ കോണ്‍ഗ്രസുമായുള്ള ശത്രുത ആം ആദ്മി പാര്‍ട്ടി ഉപേക്ഷിക്കണമെന്ന് സ്റ്റാലിന്‍ കെജ് രിവാളിനോട് ആവശ്യപ്പെട്ടു. വിശാലപ്രതിപക്ഷ സഖ്യം രാജ്യത്തിനാവശ്യമാണ്. താങ്കള്‍ക്കതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാവും. കോണ്‍ഗ്രസിനോട് പ്രതികൂല സമീപനം സ്വീകരിക്കരുത്- കെജ് രിവാളിനോട്സ്റ്റാലിന്‍ പറഞ്ഞു. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടു.

Latest News