Sorry, you need to enable JavaScript to visit this website.

ഖശോഗി വധം: പ്രതികളെ തുർക്കിക്ക് വിട്ടുകൊടുക്കില്ല- സൗദി

റിയാദ്-  ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ തുർക്കിക്ക് വിട്ടുനൽകാനാവില്ലെന്ന്  സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയാനിയോടൊപ്പം യമാമ കോൺഫറൻസ് ഹാളിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.   പൗരന്മാരെ മറ്റൊരു രാജ്യത്തിന് വിട്ടുനൽകുന്നത് തുർക്കിയുടെയും സൗദി അറേബ്യയുടെയും ഭരണഘടന അനുവദിക്കുന്നില്ല. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയാനിയോടൊപ്പം യമാമ കോൺഫറൻസ് ഹാളിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി നൽകേണ്ട രേഖകളും തെളിവുകളും നൽകാൻ തുർക്കി തയ്യാറായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ആദ്യം ലഭിച്ച തെളിവുകൾക്കനുസരിച്ചാണ് ആദ്യപ്രതികരണമുണ്ടായത്. പിന്നീട് കൂടുതൽ തെളിവുകൾ ലഭിച്ചു. കേസ് ഇപ്പോൾ പ്രോസിക്യൂഷന്റെ നിയന്ത്രണത്തിലായതിനാൽ കൂടുതൽ പറയാനാവില്ല. വധശിക്ഷക്ക് പ്രോസിക്യൂഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുമ്പോൾ അന്തിമവിധിയുണ്ടാകും. ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. അദ്ദേഹം പറഞ്ഞു.
39 ാമത് ജി.സി.സി ഉച്ചകോടി ഞായറാഴ്ച രാത്രിയാണ് സമാപിച്ചത്. അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഇറാനെതിരെ മുന്നറിയിപ്പ് നൽകിയും സിറിയയിലും ഫലസ്തീനിലും സമാധാനം സ്ഥാപിക്കാൻ ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടും യെമൻ പ്രതിസന്ധി തീരുമെന്ന പ്രത്യാശ നൽകിയുമാണ് ഉച്ചകോടിക്ക് സമാപ്തിയായത്. 

Latest News