Sorry, you need to enable JavaScript to visit this website.

ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ്  20 വീടുകൾ നിർമിച്ചു നൽകും

ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ  മൂന്നാം വാർഷിക സംഗമം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി - ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ  മൂന്നാം വാർഷിക സംഗമം പുളിക്കലിൽ ഇ. ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നിരാലംബരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ വിലമതിക്കാനാവത്തതും രാജ്യപുരോഗതിക്ക്  അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ  പുതിയ സേവനപ്രവത്തനങ്ങളടങ്ങുന്ന ഫോക്കസ് -20-20  പദ്ധതികളുടെ പ്രഖ്യാപനം ടി.വി ഇ ബ്രാഹിം എം.എൽ.എയും ബ്രോഷർ  പ്രകാശനം, ഡയറക്ടറേറ്റ് ഓഫ് മൈനോറിറ്റി വെൽഫെയർ  ഡയറക്ടർ ഡോ. എ.ബി മൊയ്തീൻകുട്ടിയും നിർവഹിച്ചു. ഷെൽറ്റർ ട്രസ്റ്റിന്റെ കീഴിൽ 2019 ൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന 20 വീടുകളുടെ പ്രഖ്യാപനം ഇ.ടി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. വിവിധ മത്സരങ്ങളിലെ  വിജയികളായവർക്കും സ്‌കോളർഷിപ്പ്  ജേതാക്കൾക്കുമുള്ള  അവാർഡ് ദാനം പി. കുഞ്ഞുമുഹമ്മദ് മദനി നിർവ്വഹിച്ചു. ഷെൽറ്റർ ഇന്ത്യ ചെയർമാൻ ഡോ.ശബീൽ സജ്‌ലുള്ള അധ്യക്ഷനായി.
കൊണ്ടോട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം, പി. പി ഉമ്മർ, പി.എം ഷാഹുൽ ഹമീദ്, സയ്യിദ് മുഹമ്മദ് ശാക്കിർ, മച്ചിങ്ങൽ ബഷീർ, രോഹിൽ നാഥ്, സറീന ഹസീബ്,അബ്ദുൽ ജബ്ബാർ,ആദം മുൽസി, അബ്ദുൽ കബീർ മാസ്റ്റർ, ഫൈസൽ കൊല്ലോളി,സിന്ധു രാമകൃഷ്ണൻ, പി.വി അബ്ദുൽ ജലീൽ, റഷീദ് കാട്ടിപ്പരുത്തി,കെപിഎസ് ആബിദ് തങ്ങൾ, പി.പി മൂസ,അബ്ദുൽ നാസർ, പി.ടി മശ്ഹൂറലി, പി.ടി എടക്കാട്ട് മുഹമ്മദാലി, അഷ്‌റഫ് മാസ്റ്റർ ,മുസ്തഫ മദനി പി.എൻ അബ്ദുസ്സലാം മാസ്റ്റർ സംസാരിച്ചു.
കുട്ടികൾക്കായുള്ള കളിച്ചങ്ങാടം  ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷെജിനി ഉണ്ണി നിർവ്വഹിച്ചു. പുളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് എം.സെറീന അസീസ്, പ്രൊഫ. ജൗഹർ മുനവ്വർ, മുസ്തഫ മദനി നേതൃത്വം നൽകി.

Latest News