Sorry, you need to enable JavaScript to visit this website.

യൂത്ത് ലീഗ് യുവജന യാത്രക്ക് മലപ്പുറത്ത് സമാപ്തി 

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടിയിൽ നടന്ന സ്വീകരണ സമ്മേളനം എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- വർഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ നേതൃത്വം നൽകുന്ന യുവജന യാത്രക്ക് മലപ്പുറം ജില്ലയിൽ സമാപനം. ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണയിൽ നടന്ന സ്വീകരണത്തോടെയാണ് ജില്ലയിലെ പര്യടനം സമാപിച്ചത്. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നടന്ന വൈറ്റ് ഗാർഡ് പരേഡും താനൂർ, അരീക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളും ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. യാത്ര ഇന്ന് മുതൽ പാലക്കാട് ജില്ലയിൽ പര്യടനം തുടങ്ങും. 
ഇന്നലെ കാലത്ത് ചാപ്പനങ്ങാടിയിൽ നിന്നാരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് പെരിന്തൽമണ്ണയിൽ എത്തിയത്. സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എ.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. 
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്,  ജാഥാ നായകരായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.ഫിറോസ്, എം.എ.സമദ്, നജീബ് കാന്തപുരം, എം.എൽ.എമാരായ  മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ്, പി.ഉബൈദുള്ള, അഡ്വ.എൻ. ഷംസുദ്ദീൻ, മുൻ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, നഹാസ് പാറക്കൽ പ്രസംഗിച്ചു.
ജില്ലാ പര്യടനം ഇന്നലെ കാലത്ത് ചാപ്പനങ്ങാടിയിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സി.എച്ച്.അബൂ യൂസുഫ് ഗുരിക്കൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇഫ്തിഖാറുദ്ദീൻ, ടി.പി.അഷ്‌റഫലി, ടി.പി.ഇബ്രാഹീം മാസ്റ്റർ പ്രസംഗിച്ചു. പുഴക്കാട്ടിരിയിൽ നൽകിയ സ്വീകരണത്തിൽ സ്വാഗത സംഘം ചെയർമാൻ എം.അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.എ.അഹമ്മദ് കബീർ, എ.പി.അനിൽ കുമാർ, മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.ടി.കുഞ്ഞാലി, കുരിക്കൾ മുനീർ, എം.സി മുഹമ്മദലി പ്രസംഗിച്ചു.

Latest News