റിയാദ് - രണ്ടംഗ കവർച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ആളുകളെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും തട്ടിയെടുക്കുകയും ചെയ്ത സൗദി യുവാക്കളാണ് അറസ്റ്റിലായത്. മോഷ്ടിച്ച കാറുകളിൽ സഞ്ചരിച്ചും ആയുധങ്ങൾ ഉപയോഗിച്ചുമാണ് സംഘം കവർച്ചകളും പിടിച്ചുപറികളും നടത്തിയിരുന്നത്. ഇരുപത്തിയാറ് കവർച്ചകളും പിടിച്ചുപറികളും നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി പറഞ്ഞു.